" Waste "

ജനലില്‍ കൂടി നല്ല കാറ്റ് ഒഴുകി വരുനുണ്ട് . കൂടെ കൊതുകും വരാന്‍ തുടങ്ങിയപ്പോള്‍  അടയ്കാം എന്ന് കരുതി. അടയ്ക്കാന്‍ എഴുനെറ്റോപ്പോള്‍ അപ്പു  ബഹളം വെച്ച് അവന്‍റെ പ്രധിഷേധം അറിയിച്ചു. ഞാന്‍ ടി വി മറഞ്ഞു നിന്നതാണ് അവനെ ചോടിപിച്ചത്  . അവന്‍ IPL കാണുകയാ. ആരോ six അടിച്ചു എന്ന് തോനുന്നു ,stadiyathile ഇരമ്പല്‍ ശബ്ദം  പെട്ടന്ന് കൂടിയ പോലെ തോന്നി.

              ജന്നലില്‍ അടുത്ത് എത്തിയ ഞാന്‍ താഴെ റോഡിലേയ്ക്ക് നോക്കി. അവിടെ എന്തോ ആള്‍കൂട്ടം    കാണാം. ആ മൂവാണ്ടന്‍   മാവു മുറിച്ചത് നന്നായി. ഇല്ലെങ്കില്‍ മുകളിലെ നിലയില്‍ നിന്നാല്‍ ആകെ ഇരുട്ട് മൂടിയ പോലെ ആകും. റോഡ്‌ പോലും കാണാന്‍ പോലും പറ്റില്ല .ഒരു കണകിന്നു അമ്മൂമ്മ മരിച്ചതും നന്നായി .അങ്ങനെ അപ്പൂന്‍റെ  ഭാഷയില്‍ പറഞ്ഞാല്‍ രണ്ടു  ശല്യങ്ങളും ഒന്നിച്ചു ഒഴിവായി കിട്ടി ! അമ്മൂമ്മ അവനെ കളി കാണാന്‍ വിടാറില്ല. എപ്പോ നോക്കിയാലും അവനെ ഉപെധേശിക്കും. എനിക്ക് അമ്മൂമ്മ എന്തൊകെയോ അയിരുന്നു.. 
               താഴത്തെ ബഹളത്തിന്റ്റെ ഇടയ്ക്ക് നിന്ന് കരയുന്ന കൊച്ചു കുട്ടിയെ   കണ്ടു.അവളുടെ കൈയിലെ പലഹാരവും   തറയില്‍ പൊട്ടി കിടന്ന ഭരണിയും കണ്ടപ്പോള്‍  കാര്യം മനസ്സിലായി. അമ്മ സ്റെപ്പ് കയറി വന്നു കാര്യം വിശദീകരിച്ചു   -" ഈ തെണ്ടി പിള്ളേരെ കൊണ്ട്  തോറ്റു. എന്തും കട്ട് തിന്നു  കളയും. കടയെന്നില്ല , വീടെന്നില്ല . ശല്യങ്ങള്‍ ! "
"ശരിയാ , അമ്മൂമ്മ ഉണ്ടടായിരുന്നു എങ്കില്‍  ഇപോ ചെന്ന് തല ഇട്ടേനെ.എന്‍റെ കളി കാണല്‍ കുലമായേനെ"അപ്പു അമ്മയെ പിന്താങ്ങി.  .
അവന്‍ പറഞ്ഞതും  ശരി അല്ലെ ?ദരിദ്ര നാരായണന്‍ മാര്‍ക്കും ഹൃദയം ഉള്ളവരും   IPL ഉം ,അഴിമതിയും  വിളയുന്ന ഇന്ത്യില്‍ മരിയ്കുനത് അല്ലെ നല്ലത്  ??
             അവന്‍റെ കുട്ടികള്‍ എന്താവും പറയുക എന്ന് ഞാന്‍ അറിയാതെ ആലോചിച്ചു  പോയി  !!

Spread The Love, Share Our Article

Related Posts

1 Response to " Waste "

Nijot555
April 29, 2011

Ennathada ithu ?
Modern arto ??

Post a Comment